ജിദ്ദ: ജിദ്ദയിലെ പ്രവാസി വനിതകളുടെ കൂട്ടായ്മയായ ‘ഷീ സർക്കിൾ കമ്മ്യൂണിറ്റി’യുടെ പ്രഥമ സംഗമം ബാഗ്ദാദിയ അൽ വഫ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. . ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വേറിട്ട അനുഭവമായി മാറി.
കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന നൃത്ത-സംഗീത പരിപാടികൾ, കലാപ്രകടനങ്ങൾ, ആവേശകരമായ വിനോദ ഗെയിമുകൾ എന്നിവ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു. അംഗങ്ങളുടെ മികച്ച ഏകോപനത്തോടെയും ചിട്ടയായ ഒരുക്കങ്ങളോടെയും സംഘടിപ്പിച്ച സംഗമം, പ്രവാസലോകത്തെ വനിതകൾക്കും കുട്ടികൾക്കും ആനന്ദത്തിന്റെയും സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെയും മനോഹരമായ വേദിയായി.
സുനീറ യൂസഫ്, ഹമദാ മറിയം, മെഹറൂഫ എന്നിവർ നേതൃത്വം നൽകി.
Total Views:
0
