മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 26ാം വാർഷികത്തിന്റെ ഭാഗമായി ഹെൽപ്പ്& ഡ്രിംങ് 12ാം സീസൺ വളണ്ടിയർമാരെയും സ്പോൺസർന്മാരെയയും ആദരിച്ചു.
ഉമ്മുൽ ഹസ്സം കിംസ്ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹറൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഭാരതീയ അവാർഡീയുമായ സോമൻബേബി, ന്യൂസ് ഓഫ് ബഹ്റൈൻ മാനേജിങ് എഡിറ്റർ പി ഉണ്ണികൃഷ്ണൻ, പത്രപ്രവർത്തകൻ പ്രദീപ് പുറവങ്കര , സാമൂഹ്യ പ്രവർത്തകനും മുൻ പ്രവാസി കമ്മീഷൻ അംഗ വുമായ സുബൈർ കണ്ണൂർ, ഗൾഫ് മലയാളി ഫെഡറേഷൻ പ്രസിഡൻ്റ് നെജീബ് കടലായി, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ബിജു ജോർജ്, പി കെ, ചന്ദ്രപ്രകാശ് ഇടമന, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ ഗോപിനാഥ് മേനോൻ, കാത്തു സച്ചിൻദേവ്, കെ എം സി സി ഭാരവാഹി ഒ.കെ കാസിം, അൽ റാഷിദ് പൂൾ ഗ്രൂപ്പ് ചെയർമാനും ബി എം ബി എഫ് രക്ഷാധികാരി അനീഷ് കെവി, പ്രോഗ്രാം കോഡിനേറ്റർ പി കെ വേണുഗോപാൽ, യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ ഹംസ, സെക്രട്ടറി റാഷിദ് കണ്ണങ്കോട്ട് എന്നിവർ പ്രസംഗിച്ചു. ഹെൽപ്പ് & ഡ്രിംങ് കൺവീനർ കാസിം പാടത്തകായിൽ നന്ദി പറഞ്ഞ ചടങ്ങിൽ വളണ്ടിയർക്കാർക്കും സ്പോൺസർന്മാർക്കും സർട്ടിഫിക്കറ്റുകൾ നൽകിയാണ് ആദരിച്ചത്.
ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സാനിധ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്.
കിംസ്ഹെൽത്തിൻ്റെ സഹകരണത്തോടെ ബി എം ബി എഫ് അംഗങ്ങൾ നടത്തിയ കലാപരിപാടികൾ ഡാൻസ് ഗാനമേള എന്നി പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും നാം ജീവിതത്തിൽ പകർത്തേണ്ട ഭക്ഷണ രീതിയെ കുറിച്ചും യുവ ഡയറ്റിഷ്യൻ ദിൽന ഷെറിൻ ബോധവക്കാരണ ക്ലാസ് എടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ബി എം ബി എഫ് എക്സിക്യൂട്ടീവ് അഭിനന്ദനങ്ങൾ അറീയിച്ചു. മണിക്കുട്ടൻ, സലീം നമ്പ്ര, മൂസകുട്ടി ഹാജി, മൊയ്തീൻ പയ്യോളി, അജീഷ് കെ വി, നജീബ് കണ്ണൂർ, ഖൈസ് അഴീക്കോട്, രഞ്ജിത്ത് കൂത്ത്പറമ്പ്, അൻവർ നിലമ്പൂർ, നാദിർ ബഷീർ, സാജിദ് കരുളായി എന്നിവർ നേതൃത്വം നൽകി
