ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം കോഴിക്കോട്–വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി സംഗമം ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് മുഖ്യപ്രഭാഷണം നടത്തി. സമീയുള്ള, ഷക്കീർ ബിലാവിനകത്ത്, ഉബൈദ് എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ പ്രസിഡന്റ് ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാദത്ത് സ്വാഗതം ആശംസിച്ചു.
ബി.ടെക് പരീക്ഷ ഡിസ്റ്റിങ്ഷനോടെ വിജയകരമായി പൂർത്തിയാക്കിയ ഹാദി അബ്ദുല്ലയെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.
പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ച് അഡ്വ. നവീനും സാബിക് കെ. എമ്മും വിശദമായ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു.
തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള സംഗമത്തിന് കൂടുതൽ ഉണർവേകി. സജ്ജാദ്, സകരിയ, ഹാദി അബ്ദുല്ല, ഖലീൽ, മനാഫ്, മുജീബ്, മുനീർ, സാലിഹ് തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.

സമകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി സുബൈർ പുല്ലാളൂർ, ശരീഫ് കൊച്ചി, ജോഷി ബാഷ, നഈം, സിദ്ധീഖ്, ഷമീർ പത്തനാപുരം, അംറ് ഫലാഹ്, മെഹബൂബ് എന്നിവർ ചേർന്നവതരിപ്പിച്ച ആക്ഷേപഹാസ്യ പരിപാടി ഏറെ ശ്രദ്ധേയമായി.
മുഹമ്മദ് കോയ ഉപഹാര സമർപ്പണം നടത്തി. ഫൈസൽ കുറ്റ്യാടി നന്ദി പറഞ്ഞു. സജാസ് അലി, ജസീറ ഫൈസൽ, നജ്ല സാദത്ത്, മുഹമ്മദ് ആസിഫ്, ജവാദ്, ഹാരിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം സൗഹൃദവും കലാപരിപാടികളും നിറഞ്ഞ സന്തോഷകരമായ സായാഹ്നമായി മാറി.
