ദുബായ് : പ്രമുഖ കലാ കായിക സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളണ്ടിയറിംഗ് ടീം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള പിറവി ദിനമായ നവംബർ ഒന്നിന് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതൊറിറ്റിയുടെ അംഗീകാരത്തോടെദുബ്ബായ് ഹെൽത്തുമായി സഹകരിച്ച നടന്ന രക്ത ദാന ക്യാമ്പ് മഹിളാ കോൺഗ്രസ് നേതാവ് സുബൈദാ മുഹമ്മദ് ഉത്ഘാടന കർമ്മം നിർവഹിച്ചു.
പ്രസിഡണ്ട് സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.കൺവീനർ ചന്ദ്രൻ മുല്ലപ്പള്ളി, വർക്കിംഗ് പ്രസിഡന്റ് ടൈറ്റസ് പുല്ലുരാൻ എന്നിവർ സംസാരിച്ചു.
ബാബു പീതാം ബരൻ, പ്രമോദ് കുമാർ, അനീസ് മുഹമ്മദ്, ടി. പി.അഷ്റഫ്, ഷെഫീഖ്, ശ്രീജിത്ത്,ഹാരിസ് സുലൈമാൻ കറുത്തക്ക, ടോജി, പ്രവീൺ ഇരിങ്ങൽ, സുരേഷ് കുമാർ, ബൈജു സുലൈമാൻ, ഷജേഷ്, ഫിറോസ് മുഹമ്മദലി, അഡ്വക്കേറ്റ് സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ, അൻസാർ, ഫാത്തിമാ അനീസ്, സഹ്ന ബൈജു, റൂസ്വീന ഹാരിസ്,
രാധികാ പ്രമോദ്, സിനു ഫിറോസ്. സുധി സാലെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
സി ഡി എ വളണ്ടറിങ് പ്രതിനിധി മൊയ്ദു കുറ്റ്യാടി, ദുബായ് ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ഷിജി അന്നാ ജോസഫ്, റിയാസ്, സെൻട്രൽ കമ്മിറ്റി അംഗം ബി. എ. നാസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രക്തദാനം, കൃത്യതയാർന്ന രെജിസ്ട്രേഷൻ കൊണ്ടും ജനസമ്പർക്കംകൊണ്ടും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. 44 വർഷമായി ദുബായിൽ പ്രവർത്തിക്കുന്ന ദുബായ് പ്രിയദർശിനി എന്ന സംഘടന മാതൃകാപരമായ ജീവകാരുണ്ണ്യപ്രവർത്തനങ്ങളാണ് പ്രവാസ ഭൂമികയിൽ കാഴ്ചവെക്കുന്നതെന്നും രക്തദാനം എന്ന മഹാദാനത്തിലൂടെ സമാനതകളില്ലാത്ത സന്ദേശമാണ് ദുബായ് പ്രിയദർശിനി വളണ്ടിയർ ടീം എന്ന സംഘടന സമൂഹത്തിന് നൽകുന്നതെന്നും സുബൈദാ മുഹമ്മദ് ഉൽഘടനവേളയിൽ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും, ട്രഷറർ ഷെഫിക്ക് നന്ദിയും പറഞ്ഞു.
