ഷാർജ : റിയാദിലെ ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നാസർ നാഷ്കോയുടെ അനുഭവങ്ങളുടെ നേർക്കാഴ്ചയായ ‘എ.ഐ.ക്കു പറയാൻ കഴിയാത്ത കഥ’ എന്ന നോവലിന്റെ അറബി മൊഴിമാറ്റ ചർച്ചയും രണ്ടാം പതിപ്പിന്റെ പ്രകാശനകർമ്മവും 14/11/2026 ശനിയാഴ്ച ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ഇന്ത്യൻ റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് നടന്നു.
പുസ്തകത്തിന്റെ രണ്ടാം പതിപ്പ് എഴുത്തുകാരനും ഒ ഐ സി സി മസ്കറ്റ് പ്രസിഡന്റുമായ സിദ്ദീക് ഹസ്സനും മുഖ്യാതിഥിയായ ഒമാൻ നാഷണൽ ഗാർഡ് ക്യാപ്റ്റനുമായ അബ്ദുള്ള മുഹാബരിയും ചേർന്നു പ്രശസ്ത കവി പ്രശാന്ത് തിക്കോടിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.

പുസ്തക പ്രകാശന കർമ്മത്തിൽ ഒമാൻ വിദേശ മന്ത്രാലയ പ്രതിനിധികളായദാവൂദ് അൽ അജ്മി, അബു മുഹമ്മദ്, എന്നിവർക്കൊപ്പം കവി നൗഷാദ് അറവീട്, എഴുത്തുകാരി അബ്ദിയ ഷെഫീന, ഷഹീദ നാസർ, കവി നിഷാദ് നിലക്കാമുക്ക്, ഹരിതം ബുക് സാരഥി പ്രതാപൻ തായ്യാട്ട്, പ്രമുഖ നാടക നടൻ വക്കം ഷക്കീർ, സംഗീത സംവിധായകൻ പ്രണവം മധു, തുടങ്ങിയവർ പങ്കെടുത്തു.
എൻ ടി വി ടിവി അവതാരികയും ഗായകിയുമായ അനുജ പ്രോഗ്രാം നിയന്ത്രിച്ചു.
വിദേശങ്ങളിൽ അപകടത്തിൽപെടുന്ന മലയാളികളുടെ അവയവദാനത്തിനു പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ വിളിച്ചുപറയുന്ന, നേരിട്ടറിഞ്ഞ അനുഭവങ്ങളുടെ നേർക്കാഴ്ചയായ ‘എ.ഐ.ക്കു പറയാൻ കഴിയാത്ത കഥ’ അന്തർദേശീയ തലങ്ങളിൽ ചർച്ചാവിഷയമാവുകയാണ്.ഇന്ത്യക്കാരിൽ, പ്രത്യേകിച്ച് മലയാളികൾക്കുള്ള ഒരു ബോധവൽക്കരണം കൂടിയാണ് ഈ നോവൽ.
അടുത്ത വർഷം ഒമാനിൽ നടക്കുന്ന പുസ്തകോത്സവത്തിൽ “എ ഐ ക്കു പറയാൻ കഴിയാത്ത കഥ”എന്ന പുസ്തകത്തിന്റെ അറബി വിവർത്തനം ഉണ്ടാകുമെന്നു ഒമാൻ നാഷണൻ ഗാർഡ് ക്യാപ്റ്റൻ അബ്ദുള്ള മുഹാബരി അറിയിച്ചു.
