റിയാദ്: ഫോർക്കയുടെ മുൻ ചെയർമാനും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രഗത്ഭ സാന്നിധ്യവും കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ സ്ഥാപക നേതാവുമായിരുന്ന സത്താർ കായംകുളം എന്ന പ്രിയപെട്ട സത്താർഭായി വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് മൂന്നു വര്ഷം തികയുന്നു((2026 നവംബർ 15).
സംഘടനാ പ്രവർത്തനങ്ങളിലും സമൂഹസേവന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സത്താർഭായി, തന്റെ ലാളിത്യവും സൗഹാർദ്ദപരമായ ഇടപെടലും നേതൃത്വപാടവവും കൊണ്ട് സമൂഹത്തിനിടയിൽ സവിശേഷ സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും മാനവിക മൂല്യങ്ങളും സഹജീവികളോടുള്ള കരുതലും ഇന്നും നിരവധി പേരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.
വേർപാടിന് മൂന്ന് വർഷം പിന്നിട്ടിട്ടും, സത്താർഭായ് സമൂഹത്തിന് സമ്മാനിച്ച സേവനങ്ങളുടെ ഓർമകളും അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദബന്ധങ്ങളും മായാതെ നിലനിൽക്കുന്നതായി ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന ഓർമ്മക്കുറിപ്പുകൾ വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട സത്താർഭായിയെ മിത്ര കുടുംബം ആദരപൂർവ്വം സ്മരിക്കുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് സ്നേഹപൂർവ്വമായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ മിത്രയുടെ സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
നൗഷാദ് ചിറ്റാർ,മിത്ര കൂട്ടായ്മ
