മക്ക : രണ്ടു മാസക്കാലത്തെ ഹജ്ജ് സേവനത്തിന് വിരാമമിട്ട് മക്ക ഒ ഐ സി സി ഹജ്ജ് സെല്ലിന് കീഴിൽ ഹാജിമാർക്കായി സ്തുതർഹ്യമായ സേവനം അനുഷ്ഠിച്ച വോളന്റിയർമാരെ ആദരിച്ചു.
ബലുന്നൂർ ഒസ്സേലയിലുള്ള ദഹബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോളന്റിയേഴ്സും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ഹജ്ജ് സെൽ കൺവീനർ നൗഷാദ് പെരുന്തല്ലൂർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.ചെയർമാൻ സാക്കിർ കൊടുവള്ളി ഹജ്ജ് സെൽ സേവന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം പ്രദർശിപ്പിച്ചു. പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. സീനിയർ ലീഡർ ചെമ്പൻ അബ്ബാസ് പരിപാടി ഉത്ഘാടനം ചെയ്തു.
മക്കയിലെ സ്വദേശി പൗര പ്രമുഖൻ മുഹമ്മദ് സ്വാലിഹ് അൽ സഹറാനി വിശിഷ്ഠാതിഥിയായിരുന്നു. ഒ ഐ സി സി ജിദ്ദ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ റ്റി എ മുനീർ,ഐ ഒ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ്, ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോ ഓർഡിനേറ്റർ ഡോ. മുഹമ്മദ് അബ്ദുൽ മൊഹിൻ സിദ്ധിഖി, പാലക്കാട് പിരായിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ, സിദ്ധിഖ് കമ്പിൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ സേവന രംഗത്ത് സജീവമായ അമ്പത് കുടുംബങ്ങൾക്കും 85 പ്രവർത്തകർക്കും ചടങ്ങിൽ ഓർമ്മ ഫലകങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും നൗഷാദ് തൊടുപുഴ നന്ദിയും പറഞ്ഞു. നിസാം കായംകുളം, റഷീദ് ബിൻസാഗർ, റയീഫ് കണ്ണൂർ,അബ്ദുൽ കരീം വരാന്തരപ്പിള്ളി,സലീം കണ്ണനാക്കുഴി, മനാഫ് ചടയമംഗലം, ഹബീബ് കോഴിക്കോട്, മുബഷിർ അരീക്കോട്, മുഹമ്മദ് ഷാ കൊല്ലം, നൈസാം പുറക്കാട്, അബ്ദുൽ സലാം അടിവാട്, റഫീഖ് വരാന്തരപ്പിള്ളി, ഇബ്രാഹിം പെരിന്തൽമണ്ണ, ഷംനാസ് മീരാൻ കോതമംഗലം, നൗഷാദ് എടക്കര, സുഹൈൽ പറമ്പൻ, മുജീബ് കിഴിശ്ശേരി, നിയാസ് വയനാട്, ഷംസുദ്ധീൻ വടക്കഞ്ചേരി, നിസാ നിസാം, ഷബാന ഷാനിയാസ്, ഷംല ഷംനാസ്, ബദരിയ്യ നൗഷാദ്, ഹസീന ഷാ, രിഹാബ് റയീഫ്, നസ്രിയ ജിബിൻ, നിജി നിഷാദ്, അനീഷ നിസാം, ജെസ്സി ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകുകയും ചെയ്തു.
![]()
