ജിസാൻ: സൗദി അറേബ്യയുടെ ജിസാൻ ഫറസാൻ ഭാഗത്തു ഇന്ത്യൻ കാക്കകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ എണ്ണമാണ് ഗണ്യമായി വർധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ എണ്ണം അമിതമായി വർധിച്ചത് കാരണം ഇതര ചെറു ജീവ ജാലങ്ങളുടെ എണ്ണം അളവിലും അധികം കുറഞ്ഞതായും കണ്ടെത്തി. ഇത് മറ്റു ജീവ ജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമായതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ഇവിടങ്ങളിൽ കൂടു കൂട്ടുകയും താവളം അടിക്കുകയും ചെയ്യുന്നത് തടയുവാനുള്ള മുന്നൊരുക്കത്തിലാണ് വനം പരിസ്ഥിതി വകുപ്പ്. ഇന്ത്യയിൽ നിന്നും കടൽ കടന്നു എത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സൗദിയുടെ ചില ഭാഗങ്ങളിൽ മാത്രമാണ് കാക്കകളെ നിലവിൽ കണ്ടുവരാറുള്ളത്.
![]()
