റിയാദ്: ഷോക്കടിക്കും വിധത്തിൽ കുട്ടികൾക്ക് അരികിൽ ഇലക്ട്രിക് ഉപകരണം വെക്കരുതെന്ന മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്. പ്രായം വളരെ കുറഞ്ഞ കുട്ടികൾക്ക് കൈ എത്തും ദൂരത്തു ഷോക്കടിക്കാൻ സാധ്യതയുള്ള ഇലക്ട്രി ഉപകരണങ്ങൾ വെക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായും അവ കുട്ടികൾ തൊടാതിരിക്കാൻ പാകത്തിൽ ഉയരങ്ങളിൽ സ്ഥാപിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുമരുകളിലെ ഇലക്ട്രിക് പോർട്ടുകളിൽ കുട്ടികൾ വിരൽ കയറ്റുകയോ മറ്റു വസ്തുക്കൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയോ ചെയ്യുന്നത് തടയുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവർത്തിച്ചു. ചാർജിങ്ങിനു ശേഷം മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബുകൾ തുടങ്ങിയവയുടെ ചാർജറുകൾ വൈദ്യുതി കണക്ഷനുകളിൽ നിന്ന് വിച്ഛേദിക്കണമെന്നും സിവിൽ ഡിഫൻസ്. ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി.
![]()
