അറാർ : കഴിഞ്ഞ വർഷം നവംബറിൽ കേരള സർക്കാർ പ്രവാസി ക്ഷേമത്തിനായി കൊണ്ടുവന്ന നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി യിൽ പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും 13,411 രൂപ പ്രീമിയം അടച്ച് കുടുംബത്തോടെ (പ്രവാസി, പങ്കാളി, രണ്ട് കുട്ടികൾ ) അഞ്ചു ലക്ഷത്തിന്റ ചികിത്സാ സഹായം ലഭിക്കുന്ന പോലീസിയിൽ ചേരാൻ കഴിഞ്ഞിരുന്നത് പുതുതായി വന്ന UDF സർക്കാർ കുത്തനെ കൂട്ടി 50 വയസ് കഴിഞ്ഞ ഒരാൾക്ക് GST ടാക്സ് അടക്കം 35,664 രൂപയായി വർദ്ധിപ്പിച്ചത് സാധാര പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ്.
സർക്കാർ ഈ തീരുമാനം പുനപരിശോധിച്ച് പ്രവാസികൾക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്ന് അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സക്കീർ താമരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷുക്കൂർ പുന്നക്കൽ പ്രമേയം അവതരിപ്പിച്ചു.യോഗം ഐക്യഖണ്ഡനെ പ്രമേയം പാസാക്കി.
