ജുബൈൽ :സൗദി ആലപ്പി സ്പോർട്സ് സംഘടിപ്പിക്കുന്ന ആലപ്പി പ്രീമിയർ ലീഗ് സീസൺ 7 വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.
ബാലു ബിജു ജോർജ്ജ് ചെയർമാനും സിദ്ദിഖ് കായംകുളം കൺവീനറുമായി വിപുലമായ സ്വാഗത സംഘമാണ് നിലവിൽ വന്നത്.പ്രോഗ്രാം കമ്മിറ്റി കൺവീനറായി ജോർവിൻ ജീ ജോർജ്ജിനെയും കോർഡിനേറ്ററായി അവിനാശ് ശശിധരനെയും തെരഞ്ഞെടുത്തു.
2026 നവംബർ 12, 13 തീയതികളിൽ ദമ്മാം ഗൂഖയിൽ നടക്കുന്ന ടൂർണമെന്റിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ ആരോഗ്യാവബോധം ഉണ്ടാക്കുന്നതിനായി നവംബർ 12ന് ആലപ്പി മാരത്തോൺ സംഘടിപ്പിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരം, വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Total Views:
3
