റോം: വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും റോമിൽ സ്വീകരണം നൽകി . വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഫ്രാൻസിസ് ക്ലീറ്റസ്, ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ സാന്താ മോണിക്ക ഡയറക്ടർ ഡെന്നി തോമസ്, ദീപിക വൈസ് ചെയർമാൻ ഡേവിസ് എടക്കുളത്തൂർ, ദീപിക ഡയറക്ടർ ബെന്നി പുളിക്കര എന്നിവർ റോമിൽ നടന്ന സ്വീകരണത്തിൽ പങ്കെടുത്തു.
മുൻ ലോകസഭാംഗങ്ങളായ എബിൻ പരിക്ക പള്ളി ,ബെന്നി വെട്ടിയാടാൻ, അനിതാ പുല്ലയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിള,ജെജി മാന്നാർ,ജോബി ആണ്ടുകുന്നേൽ,ഷിജി ജോസഫ് ,ഫിലിപ്പ് കുര്യാക്കോസ് , ജോമോൻ ബിനു പനച്ചവിള, ടോണി തുമ്പുകൽ, ബെന്നി ജോസഫ് ,ജിമ്മി തോമസ് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.
