റിയാദ്: സൗദി ദേശീയദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദിന്റെ വിമൺസ് കളക്റ്റീവ്, ഫോർടെക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച “എന്റെ കാഴ്ചയിലെ സൗദി” ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലാസ് അൽമാസിൽ നടന്ന ചടങ്ങിലായിരുന്നു സമ്മാനദാനം.
മികച്ച റീൽ വിഭാഗത്തിൽ മുഹമ്മദ് നിഹാദ് വിജയിയായി. ജനപ്രിയ റീൽസ് വിഭാഗത്തിൽ ക്രിസ് ക്രിസ്റ്റഫർ, റസാന ഖദീജ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഫോർടെക് പ്രതിനിധി ബഷീർ കറൂക്കിൽ, എടപ്പ ഇഡബ്ലിയുസി ആർട്സ് കൺവീനർ ലിയ ഷജീർ, അഡ്വൈസറി മെമ്പേഴ്സ് ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
സൗദിയിലെ ജീവിതം, സംസ്കാരം, ദേശീയദിനാഘോഷങ്ങൾ എന്നിവ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച റീലുകളുടെ സർഗാത്മകത, മൗലികത, ദൃശ്യനിലവാരം, വിഷയബന്ധം, അവതരണം എന്നിവ വിലയിരുത്തിയാണ് മികച്ച റീൽ തിരഞ്ഞെടുത്തത്.

എടപ്പ ടീം അംഗങ്ങളായ മുഹ്സിന അലി, ഫാത്തിമ ജിനീഷ്, കരീം കാനാമ്പുറം, സുഭാഷ് കെ അമ്പാട്ട്, അമീർ കാക്കനാട്, മുഹമ്മദ് ഉവൈസ്, അഡ്വ അജിത്ഖാൻ, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, പ്രവീൺ ജോർജ്, സഹൽ പെരുമ്പാവൂർ, ജാഫർ ഖാൻ, ഷജീർ ആലുവ, ഷെബി, മുഹമ്മദ് തസ്ലീം, അജീഷ് ചെറുവട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിജയികളെ അഭിനന്ദിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഫോർടെക്കിന് നന്ദി അറിയിക്കുകയും ചെയ്യുന്നതായി വിമൺസ് കളക്റ്റീവ് ഭാരവാഹികളായ നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലേമഠം എന്നിവർ അറിയിച്ചു.

