ജിദ്ദ: കെ.എം.സി.സി. എന്ന പ്രസ്ഥാനത്തിന്റെ ആഴവും വ്യാപ്തിയും പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. സ്റ്റുഡന്റ്സ് വിങ് ഒരുങ്ങുന്നു.
മലപ്പുറം ജില്ലാ കെ.എം.സി.സി. ഓഫീസിൽ ചേർന്ന സ്റ്റുഡന്റ്സ് വിങ്ങിന്റെ സംഗമം, വെറുമൊരു മീറ്റിങ്ങിനപ്പുറം നന്മയുടെ പുതിയ അധ്യായം എഴുതിച്ചേർക്കലായിരുന്നു.
സ്റ്റുഡന്റ്സ് വിങ് പ്രസിഡന്റ് അസീം നൗഷാദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി. ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിന് വനിതാ വിങ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് സ്റ്റുഡന്റ്സ് വിങ് വലിയ പങ്കുവഹിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ്സ് വിങ് ജനറൽ സെക്രട്ടറി മുഹമ്മദ് റഹീസ് പുലിക്കപ്പറമ്പിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ നന്ദിയും പറഞ്ഞു. ഹാഷിദ് റിദാൻ ടി.കെ., ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി.പി., സൽഫ റോഷ്നി, നൗറിൻ തുവ്വൂർ, മുഹമ്മദ് ഷെസിൻ, ഷാസിയ, മുഹമ്മദ് ഇഷാൻ തുടങ്ങിയവർ സംസാരിച്ചു.
ജിദ്ദയിലെ എല്ലാ വിദ്യാർത്ഥികൾക്കിടയിലും കെ.എം.സി.സി.യുടെ ജീവകാരുണ്യ സന്ദേശം എത്തിക്കുക, വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾക്ക് ചിറകേകാൻ വർണ്ണാഭമായ കിഡ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
