റിയാദ് : റിയാദിനടുത്ത് അൽഖുവൈയയിൽ ഉണ്ടായ ബസ് അപകടത്തിൽ 3 ഉംറ തീർഥാടകർ മരിച്ചു.ദമാം അബ്ഖൈക്കിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്.ഉത്തർ പ്രദേശ് സ്വദേശികളായ അൻവർ ഹുസൈൻ(53),ശകീൽ അഹമ്മദ് ഷാ(48),പാകിസ്താനി ഡ്രൈവർ എന്നിവരാണ് മരിച്ചത്.ആറു ഇന്ത്യക്കാർ അടക്കം 44 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്.നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹിക പ്രവർത്തകരായ സിദ്ധീക്ക് തൂവൂർ,ജലീൽ റുവൈദ എന്നിവർ രംഗത്തുണ്ട്
Total Views:
11
