ഡൽഹി :പ്രതിഷേധത്തിന് മുന്‍പായി തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും നിങ്ങള്‍ പ്രതിഷേധം തുടരണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് സാമൂഹിക മാധ്യമമായ
എക്സിലൂടെ ആഹ്വനം ചെയ്തു.
‘സര്‍ക്കാര്‍ എന്നെയും അഭിജീത്തിനെയും അശുതോഷിനെയും രത്നയെയും മറ്റ് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു. ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ വിജയിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍, അവര്‍ക്ക് തെറ്റി!. യുവതലമുറ ഉണര്‍ന്നിരിക്കുന്നു. ഞങ്ങളോടൊപ്പമോ അല്ലാതെയോ അവകാശങ്ങള്‍ക്കും ഭാവിക്കും വേണ്ടി പോരാടുന്നത് തുടരാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ജയിലില്‍ പോകാനോ അതിലും മോശമായത് നേരിടാനോ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ ഇത് ഒരു വലിയ തെറ്റായിരിക്കും. യുവാക്കള്‍ ഇത് സഹിക്കില്ല. പ്രതിഷേധങ്ങള്‍ തുടരണം. ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉറപ്പാക്കണം’, സൗരവ് ദാസ് എക്സില്‍ കുറിച്ചു.
