ദുബായ് : യു എ ഇ യിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ പരേതനായ സനലിന്റെ മകൻ സനത് സനൽ (24) ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകിൽനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനതിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ നാലോടെ മരണം സംഭവിച്ചു.മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: സുജ. സഹോദരൻ: സംഗീത്.
Total Views:
1
