റിയാദ് : റിയാദിൽ പ്രവര്‍ത്തിക്കുന്ന കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് റീജിണൽ കേരളയിറ്റ് അസോസിയേഷന് (ഫോര്‍ക) യുടെ ഇരുപതാം വാർഷികാഘോഷം “ഫോര്‍ക മെഗാമേള ട്വന്റി 26” ആന്‍ഡ് “ഫുഡ് ഫെസ്റ്റ്” ഒക്ടോബർ 9 വെള്ളിയാഴ്ച റിയാദിലെ ഷോല മാളിൽ നടക്കുമെന്നു ഭാരവാഹികൾ ഷോല മാളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈപ്പർ അൽ വഫയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പതിനൊന്നു വരെ നീണ്ടുനിൽക്കും. “നാനത്വത്തിൽ ഏകത്വം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന മേളയിൽ, കേരളത്തിന്റെയും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുടെയും തനതായ വിഭവങ്ങളുമായി അമ്പതോളം ടീമുകൾ ഫുഡ് ഫെസ്റ്റിൽ മാറ്റുരയ്ക്കും.
പ്രമുഖ ഷെഫ് ഷിയാസ് അൽ സാജിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കളാണ് വിജയികളെ കണ്ടെത്തുന്നത്. ഫുഡ് ഫെസ്റ്റ് വിധി നീർണ്ണയിക്കുന്നത്, രുചി, വൈവിദ്യങ്ങൾ, അവതരണം, അലങ്കഹാരം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ഒരു പവന്, അര പവന്, കാല് പവന് സമ്മാനം കൂടാതെ പങ്കെടുക്കുനവര്ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ഉച്ചയ്ക്ക് രണ്ടുമുതൽ രണ്ടര വരെ രെജിസ്ട്രേഷന് ചെയ്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം ഫുഡ് ഫെസ്റ്റ് മത്സരങ്ങളും കുട്ടികൾക്കായുള്ള കളറിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും മൂന്ന് മണിക്ക് ആരംഭിക്കും.
കൃത്യം നാലുമണിക്ക് പ്രാദേശിക കലാകാരൻമാരുടെ പരിപാടികള്‍ വേദിയില്‍ അരങ്ങേറും കൃത്യം 5.00 ന് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ ഫോര്‍കയുടെ 38 അംഗസംഘടനകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കാലം പ്രവാസം നയിച്ച അംഗസംഘടന നിര്‍ദേശിക്കുന്ന ഒരാളെ വീതം 38 പേരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ അംഗസംഘടനകളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മൂന്നു സംഘടനകളെ തെരഞ്ഞെടുത്തു പ്രത്യേകം ആദരിക്കും കൂടാതെ ഫോർകയുടെ മുന്‍കാല പ്രധാന നേതാക്കളെയും ചടങ്ങില്‍ ആദരിക്കും.തുടർന്ന് പ്രമുഖ ഗായകരായ സലീം കോടത്തൂർ, ഷെയ്ക്ക അബ്ദുള്ള, സജീർ പട്ടുറുമാൽ എന്നിവർ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.

2006 ൽ രൂപീകൃതമായ ഫോര്‍ക നിരവധി ജനകിയ വിഷയങ്ങളില്‍ ഇടപെടുകയും അംഗ സംഘടനകളുടെ കോര്‍ഡിനേഷന്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിനൊപ്പം റിയാദിലെ പ്രവാസി സമൂഹത്തിന്റെ പൊതുവായ വിഷയങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്. മഹാമാരിയുടെ സമയത്തും, പ്രളയസമയത്തും കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കാന്‍ ഫോര്‍ക കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. ഫോർകയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി റിയാദ് കണ്ട ഏറ്റവും വലിയ കായികമേളയായ അത്ലറ്റ് മീറ്റ് നടത്തി. അതിന്റെ ഫണ്ട് ശേഖരണത്തിനു വേണ്ടി കൂപ്പണിലൂടെ തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് കാർ സമ്മാനമായി നൽകി.

കുട്ടനാട് പ്രളയബാധിതരായ അമ്പതോളം കുടുംബങ്ങൾക്ക് ധനസഹായം നൽകുകയും കാശ്മീർ പ്രളയ സമയത്ത് ബിസിനസുകാരിൽ നിന്ന് വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് ആയക്കുകയും ചെയ്തുകൊണ്ട് വലിയൊരു ജീവകാരുണ്യ മാതൃക തീര്‍ക്കാന്‍ ഫോര്‍ക കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്
വാർത്താസമ്മേളനത്തിൽ ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജനറൽ കൺവീനർ ഉമ്മർ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം, ഹൈപ്പർ അൽ വഫ ഡയറക്ടർ നാസർ, മാർക്കറ്റിങ് മാനേജർ ഫഹദ്, ഫോർക വൈസ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, ഫുഡ് ഫെസ്റ്റ് കൺവീനർ അലക്സ് കൊട്ടാരക്കര, ആക്ടിങ് കൺവീനർ വിനോദ് കൃഷ്ണ, ജോയിൻ്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, ജോയിൻ്റ് ട്രഷറർ മുഹമ്മദ് ഖാൻ റാന്നി എന്നിവർ പങ്കെടുത്തു.
