ദമാം -റിയാദ് ഹൈവേയിൽ ഉണ്ടായ വാഹനഅപകടത്തിൽ മരിച്ച ആറാട്ടുപുഴ എസ്.സി. പള്ളിക്ക് കിഴക്ക് അൻസില മൻസിലിൽ (വട്ടത്തറ പടീറ്റതിൽ ) അഷ്റഫിന്റെ മകൻ അൻസറിന്റെ (35) കബറടക്കം ഇന്ന് (29/09/2026) ചൊവ്വാഴ്ച) രാത്രി 10 30 ന് ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഇന്നലെ റിയാദിലെ ഉമ്മുൽ ഹമാമിലെ കിങ് ഖാലിദ് മസ്ജിൽ അസർ നമസ്കാരനന്തരം നടന്ന ജനാസ നമസ്ക്കാരത്തിന് കെ എം സി സി വെൽഫെയർ വിഭാഗം, ആലപ്പുഴ ജില്ല കെ എം സി സി കമ്മിറ്റി അംഗങ്ങൾ നേതൃത്വം കൊടുത്തു.
ഇന്ന് വൈകുന്നേരം ആറു മണിയോടെ സൗദി എയർലൻസിൽ കൊണ്ടുവരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങുമെന്ന് ആലപ്പുഴ ജില്ല കെ എം സി സി പ്രസിഡന്റ് ഷാജി പി കെ അറിയിച്ചു
![]()
