മസ്ക്കറ്റ് :ഖരീഫ് സീസണിൽ വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന സലാലയിൽ പുതിയ ആകർഷണമായി പുത്തൻ വാട്ടർ തീം പാർക്ക് തുറന്നു.ദോഫാർ ഗവർണർ സയ്യീദ് മർവാന് ബിന്‍ തുർക്കി അല്‍ സയ്യിദ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സാഹില്‍ അതീനിലെ അല്‍ മുറൂജ് ആംഫി തിയറ്ററിന് സമീപമാണ് അൽ നസീം വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
ആകെ 40,000 സ്ക്വയർ മീറ്റർ വീസ്തീർണത്തിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്.മൂന്നുഘട്ടങ്ങളായാണ് പാർക്ക് നിർമാണം നടക്കുന്നത്.ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് എല്ലാ സൗകര്യങ്ങളോടെയും സംയോജിത വാട്ടർ പാർക്ക് നിർമിച്ചിരിക്കുന്നത് . രണ്ടാം ഘട്ടത്തിൽ മൃഗശാല നിർമാണമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.മൂന്നാം ഘട്ടത്തിൽ വിനോദ ഗെയിമുകൾക്ക് മാത്രമായുള്ള പാർക്കാണ് ഒരുങ്ങുക. വ്യത്യസ്ത പ്രായക്കാരെ ആകർഷിക്കുന്നതരത്തിലാണ് പാർക്കിന്റെ രൂപകൽപന.
![]()
