ബുറൈദ :സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി മരണപെട്ടു .മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) ആണ് മരിച്ചത്.
കോട്ടക്കൽ സ്വദേശിയായ മുഹമ്മദലിയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്.ഇദ്ദേഹത്തിന്റെ ഉമ്മയുടെ സഹോദരിയാണ് മരണപ്പെട്ട സാജിത.
ബുറൈദക്കടുത്ത് ബുഖൈരിയയിൽ നിന്നും മക്കയിൽ ഉംറക്കെത്തിയതായിരുന്നു മലയാളി കുടുംബം.തായിഫിൽ നിന്നു റിയാദിലേക്ക് വരുന്ന വഴിയിലെ ളുലും എന്ന സ്ഥലത്ത് ഇവർ സഞ്ചരിച്ച കാറിന് പിറകിൽ കുവൈത്തി പൗരന്റെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് മലയാളി കുടുംബത്തിന്റെ വാഹനം പലതവണ മറിയുകയായിരുന്നു .മുഹമ്മദലിയുടെ ഉമ്മ ഖദീജ, സഹോദരി ആയിഷ എന്നിവർ ത്വായിഫിൽ ചികിത്സയിലാണ് .കുവൈത്തി പൗരന്റെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മക്കയിൽ കബറടക്കം നടത്താനുള്ള നടപടി ക്രമങ്ങളുമായി ത്വാഇഫ് കെ എം സി സി പ്രസിഡന്റ് സാലിഹ് നാലകത്ത് രംഗത്തുണ്ട്.
![]()
