റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൻ്റെ നേതൃത്വത്തിൽ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 5 ശനിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 7 വരെ മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. പുതിയ നോർക്ക കാർഡിനുള്ള അപേക്ഷകളും നിലവിലുള്ള കാർഡുകളുടെ പുതുക്കലും ക്യാമ്പിൽ നടത്താം.
പാസ്പോർട്ടിന്റെ ഫ്രണ്ട്, അഡ്രസ് പേജുകൾ, ഇഖാമ കോപ്പി, ഫോട്ടോ, അപേക്ഷകന്റെ ഒപ്പ്, സൗദിയിലെയും ഇന്ത്യയിലെയും മൊബൈൽ നമ്പറുകൾ, ഇ-മെയിൽ വിലാസം, നോമിനിയുടെ പേര്, വയസ്സ്, മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരണം. രേഖകൾ വ്യക്തമായി വായിക്കാൻ കഴിയുന്ന കോപ്പിയായോ മൊബൈലിലെ ഡിജിറ്റൽ കോപ്പിയായോ കരുതാവുന്നതാണ്.
സെപ്റ്റംബർ 18 ന് അവസാനിക്കുന്ന കേരള സർക്കാറിൻ്റെ നോർക്ക കെയർ പ്ളസ് ആരോഗ്യ ഇൻഷുറൻസ് രജിസ്റേഷനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ അജ്നാസ് ബാവുമായി (0551508102) ബന്ധപ്പെടാവുന്നതാണ്. നോർക്ക ഇൻഷുറസ് പദ്ധതി ഉൾപ്പെടെയുള്ള വിവിധ പ്രവാസി ക്ഷേമപദ്ധതികളിൽ അംഗമാകുന്നതിന് നോർക്ക പ്രവാസി ഐഡി കാർഡ് ആവശ്യമായതിനാൽ റിയാദിലെ പ്രവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എടപ്പ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
![]()
