റിയാദ്: ഇന്ത്യയും സൗദിയും മാധ്യമ രംഗത്തെ സഹകരണം വർധിപ്പിക്കാൻ ധാരണ.
സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിതിയും ഇന്ത്യൻ സ്ഥാനപതി സുഹെൽ അജാസ് ഖാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.റിയാദിലെ അതോറിറ്റി ആസ്ഥാനത്താണ് കൂടികാഴ്ച നടന്നത്.
ഇരു രാജ്യങ്ങളും മുൻപ്ഒ പ്പുവെച്ച ധാരണ പത്രങ്ങളുടെ അടിസ്ഥാനത്തിൽ സാധ്യമായ മേഖലകളിൽ പരസ്പരം സഹകരിക്കും. ഇരു രാജ്യങ്ങൾക്കും ഗുണകരമായ അനുഭവങ്ങളുടെ കൈമാറ്റത്തിന് സഹകരണം സഹായിക്കുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു
Total Views:
2,550
