ഉനൈസ:സൗദി അറേബ്യയിലെ അൽ ഖസ്സീം പ്രവിശ്യയിലെ ഒ ഐ സി സി ഉനൈസ കമ്മീറ്റി ഒമ്പതാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു.
ഇസ്ത്രാഹ അൽ മാവാസിൽ ചേര്‍ന്ന പരിപാടി പ്രസിഡണ്ട് അഷ്റഫ് വിളക്കുടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഒ ഐ സി സി ബുറൈദ സെന്റ്രൽ കമ്മിറ്റി പ്രതിനിധികളായ അബ്ദുറഹ്മാൻ തിരൂരും പി പി എം അഷ്റഫ് കോഴിക്കോടും ,കെ എം സി സി പ്രതിനിധിയായ സക്കീർ ഗുരുവായൂരും ആശംസകൽ നേർന്നു.
മുൻ പ്രസിഡന്റ് സാലി കരുവാറ്റ ,മുൻ ട്രഷറർമാരായ ജലീൽ എറണാകുളം,കമാലുദ്ദീൻ കൊല്ലം, വൈസ് പ്രസിഡന്റ് ഷാജി മണമൽ , ജോയിന്റ് സെക്രട്ടറിമാരായ സജീർ പാങ്ങോട് ,ഹക്കിം മുസ്തഫ. എക്സിക്യുട്ടീവ് അംഗങ്ങളായ നൗഷാദ് തിരുവനന്തപുരം,റഫീഖ് മലപ്പുറം, ജിജോ രാജൻ, ഷാഫി തിരൂർ,സുരേഷ് അടൂർ, അബ്ദുൾ അസീസ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നല്കി.
സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതവും ട്രഷറർ ഷാജി തോമസ് നന്ദിയും പറഞ്ഞു.
വിവിധ മേഖലയിലെ പ്രവാസികളും കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടി.
![]()
