റിയാദ് :തിരുവോണത്തിൻ്റെ വരവറിയിച്ച് പ്രവാസ ലോകത്തും ഉത്രാടപ്പാച്ചില്‍. നാടും നഗരവും തിരുവോണം ആഘോഷമാക്കാനുള്ള തിരക്കില്‍ പ്രവാസി മലയാളികളും തനിമ ഒട്ടും ചോരാതെ ഓണത്തെ വരവേല്‍ക്കാന്‍ ആഘോഷം സംഘടിപ്പിച്ചു. റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക- (ഫെഡറേഷൻ ഓഫ് റീജിയണൽ കേരളൈറ്റ്സ് അസോസിയേഷൻ) അണിയിച്ചൊരുക്കിയ “ഉത്രാടപ്പാച്ചിൽ” സംഘടിപ്പിച്ചു. ഉത്രാടദിനം തന്നെ നടന്നപരിപാടിയില്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടനാമികവുകൊണ്ട് ശ്രദ്ധേയമായി. റിയാദ് മുറബ്ബ അവന്യൂ മാൾ ലുലുവിൽ വെച്ച് നടന്ന ആഘോഷപരിപാടികളില്‍ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ കേരളീയ വേഷങ്ങള്‍ അണിഞ്ഞു ആഘോഷ പൊലിമയില്‍ പങ്കാളിയായി.

ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കേരളകൌമുദി മുന്‍ പൊളിറ്റിക്കല്‍ എഡിറ്റിര്‍ ബി വി പവനന് ഉദ്ഘാടനം ചെയ്തു. .പ്രവാസികളുടെ ഒരുമയുടെ സന്ദേശം ലോകത്തിനു മാതൃകയാണെന്നും ഈയൊരു ഒരുമയും നന്മയും കൈവിടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ഫോര്‍ക ചെയര്മാന് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും വൈസ് ചെയര്‍മാനുമായ ജയന് കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി.
ആശംസകള്‍ നേര്‍ന്നുകൊണ്ട് റിയാദിലെ വിവിധ സാംസ്കാരിക,രാഷ്ട്രിയ മാധ്യമ രംഗത്തെ നിരവധിപേര്‍ സംസാരിച്ചു .ശിഹാബ് കൊട്ടുകാട്, എന്‍ ആര് കെ ജനറല്‍ കണവീനർ സുരേന്ദ്രന് കൂട്ടായി, സലിം കളക്കര (ഓ ഐ സി സി) , മധു ബാലുശ്ശേരി (കേളി), സുധീര്‍ കുമ്മില്‍ (നവോദയ) , എം സാലി (ന്യൂ എജ്), ഷിബു ഉസ്മാന് (റിയാദ് ഇന്ത്യൻ മീഡിയ ഫോറം ), ജനറല്‍ കണ്‍വീനര്‍ വിനോദ് മഞ്ചേരി, ട്രഷറര്‍ ജിബിന്‍ സമദ്, ഖാന് പത്തനംതിട്ട, ഫോര്‍ക മുന്‍ ചെയര്മാന് അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, മുറബ്ബ അവന്യൂ മാൾ മാനേജര്‍ ലാലു വര്‍ക്കി, അലക്സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായകുളം, ഡോ. അബ്ദുല്‍ അസീസ്, ഇബ്രാഹിം സുബുഹാന്‍, റഷീദ് കൊളത്തറ, മന്ഹാജ് (അല അബീര്‍), അഫ്സല് (വിജയ് മസാല), കമറുധീന്‍ താമരക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ആക്ടിംഗ് കണ്‍വീനര്‍ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് ചിറ്റാര്‍ നന്ദിയും പറഞ്ഞു

മാധ്യമ പ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, അഫ്താബ് റഹ്മാന്, നൗഫല്‍ പാലക്കാടന്‍,സാഹിത്യകാരി സബീന എം സാലി, ഫോർകാ മീഡിയ കണ്‍വീനര്‍ ഷാജഹാന് ചാവക്കാട്, വിഷ്ണു പോള്‍സ്റ്റാര്‍, തുടങ്ങി നിരവധി സംഘടനാ പ്രതിനിധികള്‍ ഫോര്‍ക അംഗ സംഘടനയുടെ നേതാക്കള്‍ തുടങ്ങി നിരവധി പേര് സന്നിഹിതരായിരുന്നു.
ഘോഷയാത്രയോടെ തുടങ്ങിയ ആഘോഷ പരിപാടിയില്‍ ചെണ്ടമേളം തിരുവാതിര, തെയ്യം, നാസിക് ഡോള്‍, കാവടി, പുലിക്കളി, മാവേലി, കൈകൊട്ടികളി, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, നാട്ടില്‍ നിന്നെത്തിയ ഗായകന് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനലിസ്റ്റ്, നിരവധി റിയാലിറ്റി ഷോ പരിപടികലൂടെ പരിചിതനായ സുഫിയാന് ഖാലിദിന്റെ ആലാപനം, ആയിവയും റിയാദ് ബീറ്റ്സ് ടീം അവതരിപ്പിച്ച വിവിധ പരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി
മജീദ് മൈത്രി, മുസ്തഫ പുന്നിലത്ത്, ഷബീര്‍ വരിക്കപള്ളി, നൗഫല്‍ കോടിയില്‍, നവാസ് ലത്തീഫ്, ബിനോയ് മത്തായി, അലക്സാണ്ടര്‍, ഫോര്‍ക ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
![]()
