ജിദ്ദ : സൗദി അറേബ്യയിൽ സ്വന്തം സ്പോൺസർക്ക് കൂടെയല്ലാതെ സ്വതന്ത്രമായിജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടി ജാഗ്രത നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും.സൗദിയുടെ വിഷൻ 2030-ൻ്റെ ഭാഗമായി രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കാനും അനധികൃത ബിനാമി ബിസിനസ് പൂർണ്ണമായും തുടച്ചുനീക്കാനുമാണ് ശ്രമിക്കുന്നത്.
![]()
