തൃശൂർ :സബര്‍മതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ , കെ.എസ്.ഇ.ബി. എൻജിനീയേഴ്സ് അസോസിയേഷന്റെ പൂർണ്ണ സഹകരണത്തോടെ, തൃശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ തിരുവോണ ദിവസത്തേക്കുള്ള സൗജന്യ ഡയാലിസിസുകളുടെ വിതരണോദ്ഘാടനം മരിയാപുരം പള്ളി വികാരി ഫാദർ ജോൺസൺ ഒലക്കെങ്കിൽ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് സത്യഭാമ ടീച്ചർക്കും മെഡിക്കൽ സൂപ്രണ്ട് ഡോ. രാംദാസിനും കൈമാറി.ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ, കെ എസ് ഇ ബി എഞ്ചിനീയർസ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് പി സി സലീൽ,ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ പി രാമചന്ദ്രൻ, ട്രസ്റ്റ് അംഗങ്ങളായ ടിറ്റോ ആൻ്റണി, ശോഭന പുഷ്പാംഗദൻ, റെനി ജോയ് എന്നിവർ നേതൃത്വം നൽകി .
![]()
