റിയാദ് :മലയാളം മിഷൻ പ്രവാസി മലയാളി കുട്ടികൾക്ക് വേണ്ടി നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ,സൗദി ചാപ്റ്റർ തല മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി മൂന്ന് വിഭാഗങ്ങളിൽ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
2026 ലെ മത്സരത്തിൽ, കവി കടമ്മനിട്ടയുടെ കവിതകളാണ് മത്സരാർത്ഥികൾ ചൊല്ലേണ്ടത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, സൗദി അറേബ്യയിലെ കുട്ടികൾ, 2026 ഓഗസ്റ്റ് 31 ന് അകം രെജിസ്ട്രേഷൻ നടത്തണം.
മത്സരം സംബന്ധിച്ച്, കൂടുതൽ വിവരങ്ങൾക്ക് +966 500 942167 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
