റിയാദ് : റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ “ഫോർക്ക” സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള ” ഉത്രാട പാച്ചിൽ “പരിപാടി ഇന്ന് 25/8/2026 ചൊവ്വാഴ്ച വൈകിട്ട് 7 മണിമുതൽ മുറബ്ബ ലുലുവിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുവോണത്തിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾക്കും സാധനങ്ങൾ വാങ്ങാനുമായി ഉത്രാടം നാളിൽ ആളുകൾ വിപണികളിലേക്ക് നടത്തുന്ന തിരക്കിട്ട നെട്ടോട്ടത്തിന്റെ ഓർമ്മകൾ പ്രവാസ മണ്ണിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം ഫോർക്ക നടത്തിയ ഉത്രാട പാച്ചിൽ പ്രവാസ സമൂഹം ഏറ്റെടുത്തിരുന്നതായും ഈ വർഷത്തെ പരിപാടിയിലേക്ക് റിയാദിലെ പ്രവാസി സമൂഹത്തെ ക്ഷണിക്കുന്നതായും ഫോര്‍ക ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. **
![]()
