റിയാദ് : സൗദിയില്‍ സീസണിലെ ഏറ്റവും വലിയ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍. രാജ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ കാറ്റഗറികളിലും അന്‍പത് ശതമാനം വിലക്കിഴിവ് ഒരുക്കിയാണ് ലുലു ഓണ്‍ സെയില്‍ ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകള്‍ എത്തുന്നത്. ഓഗസ്റ്റ് 26 മുതല്‍ 29 വരെയുള്ള നാല് ദിവസക്കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ അന്‍പത് ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. 2024, 2025 വർഷങ്ങളിൽ നടന്ന ലുലു ഫ്ലാറ്റ് 50 ഓഫർ ഷോപ്പിംഗ് ഉപഭോക്താക്കൾക്കിടയിൽ വൻ വിജയമായതിന് പിന്നാലെയാണ് മൂന്നാം വർഷവും ലുലുവിൻ്റെ ഏറ്റവും വലിയ ഷോപ്പിംങ് ആഘോഷങ്ങളിലൊന്ന് സൗദിയിലെത്തുന്നത്. കൂടുതൽ ഓഫറുകളും വിപുലമായ കാറ്റഗറികളും അണിനിരത്തിയാണ് ഈ വർഷത്തെ ഫ്ലാറ്റ് 50 ഓഫ് സെയിൽ.
റിയാദില്‍ നടന്ന ചടങ്ങില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇതോടെയാണ് ഈ മെഗാ ഓഫര്‍ ഷോപ്പിംഗ് ക്യാംപെയിന് ഔദ്യോഗികമായി തുടക്കമായത്. മാധ്യമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര് സന്നിഹിതരായിരുന്നു.
*ഗ്രോസറി, ഫാഷന്‍, ടെക്ക് അടക്കം എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്*
മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കാറ്റഗറികളും ഉത്പന്നങ്ങളും അണിനിരത്തിയാണ് ഇത്തവണത്തെ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍ ഓഫറുകള്‍. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഗ്രോസറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍, ബേക്കറി, ഫാഷന്‍, ഇലക്ട്രോണിക്സ്, ഡിജിറ്റര്‍ ഗാഡ്ജറ്റുകള്‍ അടക്കം എല്ലാ കാറ്റഗറികളിലും ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവ് ലഭിക്കും. ദൈനിംദിന ആവശ്യങ്ങള്‍ക്കുള്ള ഷോപ്പിംഗിന് തയ്യാറെടുക്കുന്ന കുടുംബങ്ങള്‍ക്ക് മുതല്‍ മൊബൈല്‍, ലാപ്ടോപ് അടക്കം സ്വന്തമാക്കി ടെക് അപ്ഗ്രേഡിന് തയ്യാറെടുക്കുന്നവര്‍ക്കും, ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്ക്കുമടക്കം അവിശ്വസനീയമായ മെഗാ അണ്‍ലിമിറ്റഡ് ഡീലുകളാണ് ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലില്‍ ഒരുക്കിയിരിക്കുന്നത്.

*50 ശതമാനം വരെ ഓഫറുകളുമായി റീട്ടെയ്ല്‍ ഷോപ്പുകളും*
ഇതിന് പുറമെ ലുലുവിലെ റീട്ടെയ്ല്‍ ഷോപ്പുകളും ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി 50 ശതമാനം വരെ വിലക്കിഴിവ് ഒരുക്കിയിട്ടുണ്ട്. വിവിധ വസ്ത്രബ്രാന്ഡുകള്ക്കടക്കം വന്‍ ഡിസ്കൗണ്ടുകളുണ്ടായിരിക്കും. ഭക്ഷണവിഭവങ്ങള്‍ക്ക് സര്‍പ്രൈസ് ഓഫറുകളുമായി റസ്റ്റോറന്റുകളും ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും.
ഈ വര്‍ഷത്തെ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍ ഓരോ ഉപഭോക്താവിനും മികച്ച ലാഭമൊരുക്കുന്നതായിരിക്കുമെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇതിലൂടെ എല്ലാക്കാലത്തും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിശ്വാസ്യത അര്‍പ്പിച്ച ഓരോ ഉപഭോക്താവിനും, കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുക കൂടിയാണ് ലുലു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*ഉപഭോക്താക്കള്‍ക്കായി ഈസി പെയ്മെൻറ് ഓപ്ഷനുകൾ*
ലുലു ഫ്ലാറ്റ് ഫിഫ്റ്റി ഓഫർ ഷോപ്പിംഗ് ഉപഭോക്താക്കൾക്ക് കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, എസ്.എൻ.ബി, സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകൾ വഴി 0% ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ ഷോപ് നൗ, പേ ലേറ്റർ സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.
![]()
