ദോഹ : ദി ഇൻസ്ടിടുഷൻ ഓഫ് എഞ്ചിനിയേർസ് (ഇന്ത്യ ) ഖത്തർ ചാപ്റ്റർ 37-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ഖത്തറിലെ ആദ്യകാല ഇന്ത്യൻ പ്രൊഫഷണൽ സംഘടനകളിലൊന്നായ ഐ ഇ ഐ സ്ഥാപിതമായതുമുതൽ കഴിഞ്ഞ 36 വർഷമായി ലക്ഷ്യങ്ങൾക്കനുസൃതമായി ഖത്തറിലെ എൻജിനീയറിംഗ് സമൂഹത്തിന് മികച്ച പ്രൊഫഷണൽ സേവനങ്ങൾ നിരന്തരമായി നൽകി വരുന്നു.
ഖത്തറിലെ എൻജിനീയർമാർക്കായി സ്ഥിരമായി സംഘടിപ്പിക്കുന്ന സാങ്കേതിക സെമിനാറുകളും വർക്ക്ഷോപ്പുകളും, എൻജിനീയറിംഗ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തറിലെ എൻജിനീയറിംഗ് സമൂഹത്തിന്റെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനായി സാങ്കേതിക ആശയവിനിമയത്തിനുള്ള വേദി ഒരുക്കുന്നതിനും സംഘടനാ നിർണായക പങ്ക് വഹിക്കുന്നു.
ഖത്തർ ചാപ്റ്ററിന്റെ ഹോണററി ചെയർമാൻ എഞ്ചിനീയർ അബ്ദുൽ സത്താർ അദ്യക്ഷത വഹിച്ചു.ചാപ്റ്ററിനെ ഇന്നത്തെ മികച്ച നിലയിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻമാർ, എക്സിക്യൂട്ടീവ് കമ്മിറ്റികൾ, അംഗങ്ങൾ എന്നിവരുടെ അർപ്പണബോധം, പ്രതിബദ്ധത, വിലപ്പെട്ട സംഭാവനകൾ എന്നിവയെ അദ്ദേഹം ആത്മാർത്ഥമായി അഭിനന്ദിച്ചു. വർഷങ്ങളായി ചാപ്റ്ററിന്റെ വളർച്ചയ്ക്കും വിജയത്തിനും നൽകിയ കൂട്ടായ പിന്തുണയ്ക്കും സംഭാവനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് എഞ്ചിനീയർ മനീഷ് കോത്താരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചീഫ് ഗസ്റ്റ് സന്ദീപ് കുമാർ( ചാർജ് അഫയേഴ്സ് , എംബസി ഓഫ് ഇന്ത്യ),ആഹ്മെദ് ജാസ്സിം (അൽ ജോളോ , പ്രസിഡന്റ് , ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനിയേഴ്സ്),എഞ്ചിനീയർ. ഖാലിദ് ഫഖ്റൂ ( സീനിയർ പെട്രോളിയം എഞ്ചിനീയർ , ഖത്തർ എനർജി),ഡോ റാഫേൽ മുഫ്തി( ഡീൻ , ഒറീസ് യൂണിവേഴ്സിറ്റി),താഹ മുഹമ്മദ് അബ്ദുൽ കരീം(ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫെഷണൽസ് കൌൺസിൽ പ്രസിഡന്റ് ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
