ഒമാൻ: തിരൂർ സ്വദേശി ഒമാനിലെ ബർക്കയിൽ നിര്യാതനായി. തൃക്കണ്ടിയൂര്‍ കൊരോത്തില്‍ കുഞ്ഞിമുഹമ്മദിന്റെ മകന് ഇല്യാസ് (55) ആണ് ഒമാനിലെ ബര്‍ക്കയില്‍ ഹൃദയാഘാതംമൂലം മരിച്ചത് . 30 വര്‍ഷമായി മസ്കത്തിലെ ബര്‍ക്കയില്‍ ചെറുകിട ബിസിനസ്സ് നടത്തി വരികയായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) ഒമാനിലെ ബര്‍ക്ക സദ്ജാലി ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബര്‍ക്ക കെ.എം.സി.സി ഭാരവാഹികളും കുടുംബാംഗങ്ങളും അറിയിച്ചു.
![]()
