കോഴിക്കോട് : ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ചതിലൂടെ വിവാദമായ ‘മിസ’ എന്ന നാടകം സംസ്ഥാന സമ്മേളന വേദിയിലും അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു. 2026 ആഗസ്റ്റ് 22 വൈകുന്നേരമാകും നാടകം അവതരിപ്പിക്കുക.
കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്ററിന്റെ ‘മിസ’ എന്ന നാടകത്തിലെ ചില രംഗങ്ങളും വേഷവിധാനവും സോഷ്യൽ മീഡിയയിൽ വിമർശനത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു. നാടകത്തിലെ ഒരു ചെറിയ ഭാഗം മാത്രം അടർത്തിയെടുത്ത് അസഭ്യമായ രീതിയിൽ പ്രചരിപ്പിക്കുന്നു എന്നാണ് അണിയറപ്രവർത്തകരുടെ ആരോപണം.
1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട പീഡനത്തിന് ഇരയായ എഴുത്തുകാരിയും നാടകപ്രവർത്തകയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് ‘മിസ’ നാടകം പറയുന്നത്. കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം നേരിടുന്ന സ്ത്രീ തൊഴിലാളികളിൽ തുടങ്ങി, അടിയന്തരാവസ്ഥ മുതൽ ഇക്കാലം വരെയുള്ള ഭരണകൂട ഭീകരതകളെയാണ് നാടകം ചോദ്യം ചെയ്യുന്നത്.
![]()
