റിയാദ്: ‘യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിയാദിലെ രണ്ട് ഏരിയകളിലായി സംഘടിപ്പിച്ച ‘ജനസഭ’ ഒന്നാം ഭാഗം ഓഗസ്റ്റ് 13 വ്യാഴാഴ്ച ബത്ത അൽമാസ് ഹാളിൽ വെച്ച് പ്രൗഢമായി നടന്നു.
ഇന്ത്യൻ ജനാധിപത്യവും യുവതലമുറയുടെ പങ്കും കേന്ദ്രീകരിച്ചുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ ചർച്ചാ അവതരണങ്ങൾ നടന്നു. ‘വിദ്യാഭ്യാസവും ജനാധിപത്യ ബോധവും’ എന്ന വിഷയത്തിൽ അബ്ദുൽ റസാഖ് കുഴിപ്പുറവും, ‘വിദ്വേഷ രാഷ്ട്രീയവും യുവത്വവും’ എന്ന വിഷയത്തിൽ അബ്ദുൽ ഖാദർ ഏച്ചൂരും സംസാരിച്ചു. ‘സാങ്കേതികവിദ്യയും രാഷ്ട്രനിർമാണവും’ – വാഹിദ് സഖാഫി, ‘വൈവിധ്യവും ബഹുസ്വരതയും’ – ജമാൽ ചേകനൂർ, ‘വിദ്യാർത്ഥികളിലെ ഉത്തരവാദിത്തം’ – മുഹ്സിൻ അൽജാമി, ‘യുവനേതൃത്വവും രാഷ്ട്രീയവും’ – സിദ്ധീഖ് സഖാഫി മൈലാടിച്ചോല, ‘സോഷ്യൽ മീഡിയയും രാഷ്ട്രീയ ബോധവും’ – സുനീർ കായംകുളം എന്നിവരും വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി.

അവതരിപ്പിക്കപ്പെട്ട വിവിധ മോഷനുകളെ അനുകൂലിച്ചും പ്രതികൂലിച്ചും സൈനുദ്ധീൻ കുനിയിൽ, അഷ്റഫ് ഓച്ചിറ, മജീദ് താനാളൂർ, ജലീൽ പാലക്കാട്, ഇബ്രാഹിം കരീം, നിസാർ അഞ്ചൽ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, സിറാജ് വേങ്ങര, ജാബിറലി പത്തനാപുരം എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു. മുനീർ കൊടുങ്ങല്ലൂർ സഭാ നടപടികളെ നിയന്ത്രിച്ചു.
![]()
