റിയാദ്:ഹൃദയാഘാത്തെ തുടർന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ(40)മരണപ്പെട്ടു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് താമസ സ്ഥലത്ത് വെച്ച് സ്പോൺസർ ഷജഹാനേ അത്യാസന്ന നിലയിൽ കാണുയും ഉടനടി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തത്.വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെ ഇന്നലെ രാത്രി മരണപെടുകയായിരുന്നു.
മാതാപിതാക്കൾ:ഹബീബ്(പരേതൻ),സുഹ്റ
ഭാര്യറിൻഷ,ഫാത്തിമ നദ ഏക മകളാണ്
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംങ് ചെയർമാൻ റഫീഖ്പുല്ലൂർ , മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് ,ജുനൈദ് ഓമച്ചപുഴ ,ഷംസു വടപുരം,ജാഫർ എമാടൻ,ബന്ധുവായ സലാഹുദ്ദീൻ എന്നിവർ രംഗത്തുണ്ട്
![]()
