റിയാദ്: ദേശസ്നേഹവും സാംസ്കാരിക അഭിമാനവും സമന്വയിപ്പിച്ച് സൗദി അറേബ്യ തെലുങ്ക് അസോസിയേഷൻ (SATA) ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആവേശപൂർവം ആഘോഷിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ശ്രീനിവാസ് മാച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയ്ക്കും ത്യാഗത്തിനും അർപ്പണബോധത്തിനും ആദരാഞ്ജലി അർപ്പിച്ചു. വിദേശത്ത് കഴിയുമ്പോഴും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ദേശസ്നേഹ മൂല്യങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് പകരാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി പ്രവാസി സമൂഹം അർഥപൂർണമായി സംഭാവന ചെയ്യണമെന്നും ഐക്യം, സാഹോദര്യം, ദേശീയ ഐക്യദാർഢ്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
SATA സ്ഥാപകൻ മല്ലേശം, റീജിയണൽ പ്രസിഡന്റുമാരായ സർവാണി വിദ്യാ ധരണി, തേജ പല്ലേം, പാമിറെഡ്ഡി രാമിറെഡ്ഡി, കോർ ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്ത ചടങ്ങ് മാതൃരാജ്യത്തോടുള്ള പ്രവാസി ഇന്ത്യക്കാരുടെ അഗാധമായ സ്നേഹത്തിന്റെയും ദേശസ്നേഹത്തിന്റെയും മനോഹരമായ പ്രകടനമായി.
![]()
