റിയാദ് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്ത കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ “ഇൻക്വിലാബ്” പഠന സംവാദ സംഗമം സംഘടിപ്പിച്ചു.
ആർ എസ് സി റിയാദ് സിറ്റി വിസ്ഡം സെക്രട്ടറി അബ്ദുൽ റഹൂഫ് വാണിമേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബത്ത സെക്ടർ സംഘടനാ സെക്രട്ടറി സൽമാൻ ഫാരിസി വിഷയാവതരണം നടത്തി.
“Tryst with Destiny” എന്ന സെഷന് ആർ എസ് സി റിയാദ് സിറ്റി കലാലയം സെക്രട്ടറി ശിഹാബുദ്ദീൻ നുസ്രി നേതൃത്വം നൽകി. സുബൈർ നന്നമ്പ്ര, ത്വൽഹത് അബൂട്ടി, നബീൽ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം, സമകാലിക ഇന്ത്യയിലെ ജനാധിപത്യ–സാമൂഹിക സാഹചര്യങ്ങൾ, പുതിയ തലമുറയുടെ സാമൂഹികവും ജനാധിപത്യപരവുമായ ഇടപെടലുകളുടെ പ്രസക്തി എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി. സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ പോരാട്ടങ്ങളിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് ലഭിക്കേണ്ട പാഠങ്ങളും ഉത്തരവാദിത്വങ്ങളും സംഗമം ചർച്ച ചെയ്തു.
![]()
