റിയാദ് : തളിക്കുളം (തൃശൂർ ജില്ല) പഞ്ചായത്തിൽ നിന്നും റാങ്ക് വാങ്ങി വിജയിച്ച കുട്ടികളെ തളിക്കുളം – സൗദി കൂട്ടായ്മയുടെ ഉപഹാരം നൽകി ആദരിച്ചു.
നാട്ടിൽ നടന്ന പരിപാടിയിൽ തളിക്കുളം ജുമാ മസ്ജിദ് അസിസ്റ്റന്റ് മുത്തവല്ലി മുഹമ്മദ് നാസിം മുഖ്യാതിഥിയായ പരിപാടിയിൽ സംഘടനയുടെ ഭാരവാഹികളായ റഫീഖ് തങ്ങൾ ,ഷാജി ഹൈദർ , റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി 4 ആം റാങ്ക് നേടിയ ഹന അദീബ് (തൃശൂർ തളിക്കുളം സ്വദേശികളായ പതിയാപറമ്പത്ത് റഷീദ് – ജാസ്മിൻ ദമ്പദികളുടെ മകളും മുറ്റിച്ചൂർ പുതുശേരി അദീബ് കാദറിന്റെ ഭാര്യയുമാണ്), കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഇക്കണോമിക്സ് 6 ആം റാങ്ക് നേടിയ ഹിബ ബഷീർ ( തൃശൂർ തളിക്കുളം സ്വദേശികളായ ബഷീർ – സബിത ബഷീർ ദമ്പതികളുടെ മകളാണ്) എന്നിവരെയാണ് ആദരിച്ചത്.നാട്ടിക എസ് എൻ കോളേജ് വിദ്യാർത്ഥിയാണ് ഹിബ ബഷീർ തൃപ്രയാർ ലെമോർ സ്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് ഉമ്മ സബിത ബഷീർ.
![]()
