ദമ്മാം/കൊല്ലം: നവയുഗം സാംസ്ക്കാരികവേദി കോബാർ തുഗ്ബ മേഖല വൈസ് പ്രസിഡന്റ് ആയിരുന്ന ലാലു ശക്തികുളങ്ങര (54) നാട്ടിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
കൊല്ലം ജില്ലയിലെ പെരിനാട് പണയത്തിൽ സീന ഭവനിൽ താമസക്കാരനായ ലാലു, മുപ്പതു വർഷത്തോളമായി പ്രവാസിയായിരുന്നു. തുഗ്ബയിൽ സ്വന്തമായി ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തി വരികയായിരുന്നു. നവയുഗത്തിന്റെ ആദ്യകാലം മുതലേ സജീവപ്രവർത്തകനായ ലാലു, മികച്ച സംഘാടകനും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സൗമ്യനും, എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്നയാളുമായ ലാലുവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എല്ലാവരേയും ഞെട്ടിച്ചു.
കഴിഞ്ഞ ഏഴു വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നാട്ടിൽ പോകാനാകാതെ വിഷമത്തിലായിരുന്നു. ഒടുവിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, കുടുംബത്തോടൊപ്പം കഴിയാനായി, ഫൈനൽ എക്സിറ്റിൽ, രണ്ടാഴ്ച മുൻപ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇന്നലെ രാത്രിയോടെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.
സീനയാണ് ലാലുവിന്റെ ഭാര്യ. സ്കൂൾ വിദ്യാർത്ഥികളായ കൈലാസ്, ആകാശ് എന്നിവരാണ് എന്നിവർ മക്കളാണ്.
ലാലുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും ദുഃഖം രേഖപ്പെടുത്തി.
![]()
