റിയാദ് :റിയാദ് കെ.എം.സി.സി. ധർമ്മടം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ധർമ്മടം ഫിയസ്റ്റാ സീസൺ 2-ന്റെ ഭാഗമായി സമ്മാനകൂപ്പണിന്റെ പ്രകാശനം നടന്നു.
കണ്ണൂർ ജില്ലാ റിലീഫ് കോർഡിനേറ്റർ അബ്ദുറഹ്മാൻ കൊയ്യോട് സമ്മാനകൂപ്പൺ പ്രകാശനം നിർവഹിച്ചു. മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡന്റ് റഫീഖ് കല്ലായി കൂപ്പൺ ഏറ്റുവാങ്ങി.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നൗഷാദ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സാബിത്ത് വേങ്ങാട് സ്വാഗതം പറഞ്ഞു. മണ്ഡലം ചെയർമാൻ ബഷീർ പിണറായി ഉദ്ഘാടനം നിർവഹിച്ചു. കബീർ അഞ്ചരക്കണ്ടി, നൗഫൽ കൊയ്യോട്, ഹാഷിം കണയന്നൂർ, റയീസ് കാടാച്ചിറ എന്നിവർ പ്രസംഗിച്ചു. നിഷാദ് പൊതുവാച്ചേരി നന്ദി രേഖപ്പെടുത്തി.
ധർമ്മടം ഫിയസ്റ്റാ സീസൺ 2 വിജയിപ്പിക്കുന്നതിനായി മുഴുവൻ പ്രവർത്തകരുടെയും സഹകരണം അഭ്യർഥിച്ചതായി ഭാരവാഹികൾ അറിയിച്ചു.
![]()
