അബുദാബി :അബുദാബി മലയാളി സമാജം സമ്മർ ക്യാമ്പ് വേനൽ പറവകൾ വർണ്ണാഭമായ പരിപാടികളോടെ അവസാനിച്ചു.
സമാജം പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, സമാജം ജനറൽസെക്രട്ടറി റാഫിക് പി. ടി,സലിം ചിറക്കൽ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ഗോപകുമാർ,അനുപാ ബാനർജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവർ സംസാരിച്ചു.
ക്യാമ്പ് ഡയറക്ടർ അസ്നത്ത് മൻസൂർ ക്യാമ്പിനെക്കുറിച്ച് വിവരിച്ചു.

സ്റ്റേജിൽ അരങ്ങേറിയ പരിപാടികൾക്ക് സെക്രട്ടറി റഫീക് പി. ടി.യുടെ സംവിധാനത്തിൽ സ്കിറ്റോടു കൂടി അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വേറിട്ട അനുഭവമായി.
പങ്കെടുത്ത കുട്ടികൾക്ക് മോമെന്റൊയും സർട്ടിഫിക്കറ്റും നൽകി അനുരാഗ് മെമ്മോറിയൽ എവെർരോളിംഗ് ട്രോഫി ടിം പെർൽസ് കരസ്തമാക്കി പരിപാടികൾക്ക് അനിഷ്ബാസി, ഹരുൺ, സിറാജ്, ആമിർ, റിയാസ് എന്നിവർ നേതൃത്വം നൽകി

![]()
