ദമ്മാം: പ്രവാസികളുടെ സാന്ത്വനം ഉന്നം വെച്ച് ഐസിഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന ‘ഐസിഎഫ് കെയർ’ പദ്ധതികളുടെ അവതരണവും അവലോകനവും നടന്നു.
സഹജീവികളുടെ വേദനകൾ മനസ്സിലാക്കി സാന്ത്വനമാകാൻ നാം മുന്നിട്ടിറങ്ങണമെന്നും ഓരോ പദ്ധതികളുടെയും ലക്ഷ്യമറിഞ്ഞ് ചിട്ടയോടെ പ്രവർത്തിക്കണമെന്നും ഐസിഎഫ് നാഷണൽ സെക്രട്ടറി ടിപി അഷ്റഫ് കരുവംപൊയിൽ ഉദ്ഘോഷിച്ചു. ഐസിഎഫ് ഫിർദൗസ് ഡിവിഷൻ സംഘടിപ്പിച്ച സിങ്ക്-2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെ കാലത്തെ പ്രവാസത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തുന്നവർക്ക് പോലും ചികിത്സക്കും മറ്റും സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് നിത്യ സംഭവമാണെന്നും ഇത്തരം ആളുകൾക്ക് ഐസിഎഫ് കെയർ വലിയ ആശ്വാസമായിരിക്കും എന്നും സിങ്ക് ക്യാമ്പ് അഭിപ്രായപ്പെട്ടു.
ദമ്മാം സാഫ്രാൻ ഓഡിറ്റോറിയത്തിൽ റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി, റീജിയൻ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, സെക്രട്ടറിമാരായ അബ്ദുൽ മജീദ് ചങ്ങാശ്ശേരി, അഹ്മദ് തോട്ടട, അഷ്റഫ് ചാപ്പനങ്ങാടി, മുസ്തഫ മുക്കൂട് നേതൃത്വം നൽകി. ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് ഹാരിസ് സഖഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി അബ്ദുൽ മാലിക് സ്വാഗതാവും അബ്ദുൽ റഷീദ് കൂരിയാട് നന്ദിയും പറഞ്ഞു.
![]()
