റിയാദ്: സൗദി അറേബ്യായുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ഡ്രൈവർമാർക്ക് സ്പോൺസർഷിപ് മാറാൻ കഴിയുമെന്ന് പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ (ഗദ്ദാമ) തുടങ്ങിയവർക്ക് സ്പോൺസർഷിപ് മാറാൻ കഴിയുമെന്നാണ് അറിയിപ്പിൽ ജവാസാത്ത് വിഭാഗം അറിയിച്ചത്. ഡ്രൈവർമാരും ഗദ്ദാമമാർക്കും സ്പോൺസർഷിപ്പ് മാറുന്നതിനു ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കണം. നിലവിലെ സ്പോൺസറും പുതിയ സ്പോൺസറും ഈ പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള റിക്യുസ്ട് സ്വീകരിക്കണം. ഇതിലൂടെ ഡ്രൈവർമാർക്കും ഗദ്ദാമമാർക്കും സ്പോൺസർഷിപ് വളരെ എളുപ്പത്തിൽ മാറാനാകുമെന്നും പാസ്പോര്ട്ട് വിഭാഗം വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ന് മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വന്നതായും ജവാസാത് വിഭാഗം ട്വിറ്റ് ചെയ്തു.
![]()
