റിയാദ് :സൗദിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിന്റെ അണ്ടർ-15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീർത്തജ വിനോദിനെ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിഫ (RIFA) ഭാരവാഹികളായ നബീൽ പാഴൂർ, നസീബ്, ഷക്കീൽ തിരൂർക്കാട്, ഫൈസൽ കൊല്ലം, ഐ.ഐ.എസ്.ആർ മാനേജിംഗ് കമ്മിറ്റി അംഗം സുഹൈൽ എന്നിവർ ചേർന്ന് കീർത്തജയ്ക്ക് ഉപഹാരം കൈമാറി. അഹ്ഫാൻ അബ്ദുറഹ്മാൻ, കുട്ടൻ ബാബു, നിയാസ്, അഷറഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
