റിയാദ് : ഹൈദരാബാദിലെ മുർഷിദാബാദ്,റാംനഗർ സ്വദേശി സിയാഹുൽ ഹുസൈൻ (57) റിയാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിലേ സ്വകാര്യ കമ്പനിയിൽ 2 വർഷമായി വെയർഹൗസ് ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.
ശാരീരിക അശ്വസ്ഥതയേ തുടർന്ന് റെഡ്ക്രസന്റിനെ ബന്ധപ്പെടുകയും അടിയന്തിര ചിൽകിത്സ ലഭ്യമാക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ കല്യാണ ആവശ്യാർത്ഥം നാട്ടിൽ പോയി തിരിച്ചെത്തിയിട്ട് രണ്ട് മാസം ആവുന്നതിനിടക്കാണ് ഈ വിയോഗം. ഭാര്യയും മൂന്ന് മക്കളുമടങ്ങിയതാണ് കുടുംബം, മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങൾക്കായി കമ്പനി പ്രതിനിധികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്ഹാഖ് താനൂർ,അബ്ദുറഹ്മാൻ ചേലമ്പ്ര,ഷറഫു തേഞ്ഞിപ്പലം, വലീദ് ഖാൻ മമ്പാട് എന്നിവർ രംഗത്തുണ്ട് .
![]()
