റിയാദ്: ബ്രീസ് ഫൗണ്ടേഷൻ 2026-ലെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ ഏർപ്പെടുത്തിയ ബ്രീസ് ഫൗണ്ടേഷൻ രാഷ്ട്ര സേവാ പുരസ്കാരം ഈ വർഷം പ്രമുഖ സാമൂഹ്യപ്രവർത്തകനായ റാഫി പാങ്ങോട് ഏറ്റുവാങ്ങും.
സൗദി അറേബ്യയിലും മറ്റ് ജിസിസി രാജ്യങ്ങളിലുമായി പ്രവാസികളുടെ പ്രശ്നങ്ങളിൽ മുഖം നോക്കാതെ ഇടപെടുകയും, ഇന്ത്യയിലും വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമറിയിക്കുകയും ചെയ്തതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 27-ന് ഉച്ചയ്ക്ക് 2.00 മണിക്ക് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തിയ വ്യക്തികളെയും ആദരിക്കുമെന്ന് ബ്രീസ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
![]()
