ഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ അഞ്ചാം ദിവസവും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എം പി മാർ .രാജി അല്ലാതെ മറ്റു ഒത്തു തീർപ്പിനില്ലന്ന് ഉറപ്പിച്ച വിദ്യാർത്ഥികളും സമരം ശക്തമാക്കി.മുദ്രാവാക്യം വിളിച്ചു എം പി മാർ നടുത്തളത്തിലേക്കിറങ്ങി.രാഹുൽ ഗാന്ധിക്കും മല്ലികാർജുന ഖാർഗെക്കും സംസാരിക്കാൻ സ്പീകറന്മാർ ഇരു സഭകളിലും അനുമതി നൽകിയില്ല.
![]()
