ദോഹ :മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ “ഉമ്മൻ ചാണ്ടി ജനസേവന പുരസ്കാരം” സാമൂഹിക പ്രവർത്തകൻ ഷാനവാസ് ബാവക്ക്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സേവനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത് എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജൂലൈ 24 വൈകിട്ട് 6 ന് ഐ സി സി അശോക ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുറസ്കരം സമർപ്പിക്കും. ആറന്മുള എം എൽ എ അബിൻ വർക്കി മുഖ്യ അതിഥിയായി പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അഷറഫ് വടകര, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ വി ബോബൻ,രക്ഷാധികാരികളായ ജോപ്പച്ചൻ തേക്കെകൂട്ട്, ജോൺ ഗിൽബെർട് ചൊവ്വര എന്നിവർ പങ്കെടുത്തു.
![]()
