ജിദ്ദ:ജിദ്ദയിൽ വണ്ടൂർ സ്വദേശി താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു
വണ്ടൂര്‍ വാണിയമ്പലം ശാന്തിനഗറില്‍ പള്ളിയാളി ദില്‍ഷാദ് (45) ആണ് മരിച്ചത്.ശാറാ ഫലസ്തീന് മൊബൈല്‍ സൂക്കിലെ ജീവനക്കാരനായിരുന്നു.
കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പരേതനായ പള്ളിയാളി അബ്ദുല്‍ കരീമിന്റെയും നരിമണ്ണില്‍ മൈമൂനയുടെയും മകനാണ്. ഭാര്യ: റുബീന. മക്കള്‍: ദിയാന്, ഐദിന്‍. സഹോദരിമാര്‍: ദില്‍സത്ത്, ദില്‍റുബ. നിയമനടപടികള്‍ക്കും സഹായങ്ങള്‍ക്കും ജിദ്ദ കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
![]()
