ഡൽഹി : വിംബിൾഡൺ ടവലുകൾ’ മുതൽ സ്കോച്ച് വിസ്കി വരെ പ്രാപ്യമാകുന്ന ഇന്ത്യ-യുകെ വ്യാപാര കരാർ ഉപഭോക്താക്കൾക്ക് നൽകുന്ന സന്ദേശം എന്ത്?
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പൂർണ്ണ പ്രയോജനം നേടാനുള്ള തയ്യാറെടുപ്പുകൾ, വിംബിൾഡണിനായി ചാമ്പ്യൻഷിപ്പ് ടവലുകൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായ ‘വെൽസ്പൺ ലിവിംഗിന്റെ’ (Welspun Living) ഓഫീസുകളിൽ സജീവമായി പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ.
ഇന്ത്യയിലെ പ്രമുഖ ഹോം ടെക്സ്റ്റൈൽ നിർമ്മാതാക്കളായ ഇവർ യുകെയിലെ പ്രമുഖ റീട്ടെയിലർമാർക്ക് ബെഡ്ഷീറ്റുകളും ടവലുകളും നൽകിവരുന്നുണ്ട്.
”വരും വർഷങ്ങളിലെ ബിസിനസ്സ് പ്ലാനുകൾ തയ്യാറാക്കാൻ യുകെയിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകൾ കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. സാധാരണയായി യു.എസ് ഉപഭോക്താക്കളുമായി മാത്രമാണ് ഞങ്ങൾ ഇത്തരം മുൻകൂട്ടിയുള്ള ആസൂത്രണം നടത്തിയിരുന്നത്. എന്നാൽ പുതിയ കരാറോടെ, യുകെ ഉപഭോക്താക്കളുമായും ഇത് സാധ്യമാകുന്നു,” വെൽസ്പൺ ലിവിംഗ് സി.ഇ.ഒ ദീപാലി ഗോയങ്ക ബി.ബി.സിയോട് പറഞ്ഞു.
ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഈ സ്വതന്ത്ര വ്യാപാര കരാർ, യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും ഇന്ത്യയിലേക്കുള്ള യുകെ ഇറക്കുമതിയുടെ 90 ശതമാനത്തിനും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു.
യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം തങ്ങൾ ഒപ്പുവെക്കുന്ന “ഏറ്റവും വലിയ സാമ്പത്തിക കരാർ” എന്നാണ് ബ്രിട്ടീഷ് സർക്കാർ ഇതിനെ വിശേഷിപ്പിച്ചത്. ഇതിലൂടെ യുകെയുടെ ജി.ഡി.പി.യിൽ 0.13% (£4.8 ബിില്യൺ) വർദ്ധനവും ഇന്ത്യയുടെ ജി.ഡി.പി.യിൽ 0.06% (£5.1 ബിില്യൺ) വർദ്ധനവും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ടെക്സ്റ്റൈൽസ്, റെഡി മെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, കാറുകൾ, സമുദ്ര ഉൽപ്പന്നങ്ങൾ തുടങ്ങിയ തൊഴിൽ അധിഷ്ഠിത മേഖലകൾ ബിസിനസ്സ് വളർച്ചയ്ക്ക് സഹായകമാകുന്നതായും റിപ്പോർട്ടുകളുണ്ട്.
![]()
